പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ അവസ്ഥയെപ്പറ്റി അവലോകന യോഗം നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശും, രാജ്യസഭയിലെയും ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിന്റെ ഭാഗമായിരുന്നു. ഒരു മാസത്തെ ശമ്പളം കേരളത്തിന് സംഭാവനയായി നല്‍കാന്‍ യോഗത്തിന്റെ അവസാനം തീരുമാനമായി.
Called a review meeting on Kerala Floods with deputy Chairman of Rajya Sabha and other senior officials of Rajya Sabha and Vice President Secretariat and decided to donate a month’s salary for relief measures. #AllForKerala #KeralaFloodRelief #KeralaReliefFund pic.twitter.com/G5V4VNpVd5
— Vice President of India (@VPIndia) August 20, 2018
അതേസമയം കേരളത്തിന് വസ്ത്രങ്ങളെക്കാളും ഭക്ഷണത്തെക്കാളും കൂടുതല്‍ ആവശ്യം ഇലക്ട്രീഷ്യന്മാരെയും, പ്ലംബര്‍മാരെയും, മരപ്പണിക്കാരെയുമാണെന്ന് യൂണിയന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണ ഗതിയിലാക്കാന്‍ ഇവരുടെ സഹായമാണ് ഏറ്റവും കൂടുതലായി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കൊയമ്പത്തൂരിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ ഭാര്യമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിന് വേണ്ടി ദുരിതാശ്വാസ സാമഗ്രികള്‍ തൃശ്ശൂരിലേക്കും ചാലക്കുടിയിലേക്കും അയച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയുടെ 12 ട്രക്കുകളിലായാണ് സാമഗ്രികള്‍ കേരളത്തിലെത്തുക.
ഇത് കൂടാതെ ഛത്തീസ്ഗഢിലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന് സംഭാവനയായി നല്‍കും.
Discussion about this post