പ്രളയത്തില്‍ മുങ്ങിപ്പോയ മണ്ണാര്‍ക്കാട് ക്ഷേത്രപരിസരം വൃത്തിയാക്കിയ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നടപടിയെയും ക്ഷേത്രങ്ങളെയും അപഹസിച്ചു കൊണ്ട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫൗലാസ് എടവനയെന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ദുരന്തമുഖത്ത് വര്‍ഗ്ഗീയത വിളമ്പുന്ന എസ്ഡിപിഐ നിലപാടി പരസ്യമാക്കി രംഗത്തെത്തിയത്.
വെള്ളം കയറിയ മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടം അയ്യപ്പക്ഷേത്രം SKSSF വിഖായ ടീം വൃത്തിയാക്കുന്നു എന്ന കുറിപ്പോടെ ഷമീര്‍ഫൈസി എന്നയാള്‍ ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ വിദ്വേഷ പ്രചരണം. ആ പ്രതിഷ്ഠയും നക്കി തുടച്ചുകൊടുത്തോളൂ എന്നായിരുന്നു ഇയാളുടെ കമന്റ്.
ഇതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദമെന്നും ഇത് എല്ലാവരും മാതൃകയാക്കട്ടെയെന്നും ഇങ്ങനെയാണ് കേരളീയര്‍ എന്നും പറഞ്ഞ് നിറഞ്ഞ പിന്തുണ പോസ്റ്റിന് ലഭിക്കുന്നതിനിടെയായിരുന്നു ഇയാളുടെ കമന്റ്.
‘നക്കി തുടച്ച് വൃത്തിയാക്കി ശീലമുള്ള അവര്‍ക്ക് വെള്ളം ഇറങ്ങിയാല്‍ അത്തരം ജോലി ഒരുപാട് ചെയ്യാനുണ്ട്..! യൂ ആര് വെല്‍ക്കം ചണ്ഡീസ്’എന്ന മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്.എന്ത് വൃത്തികെട്ട മനസാണ് നിങ്ങള്‍ക്കെന്നും അവിടെയുള്ള ഓരോ ഏരിയയും വൃത്തിയാക്കുന്ന കൂട്ടത്തില്‍ ക്ഷേത്രവും വൃത്തിയാക്കുന്നതാവുമെന്നും ഓരോരുത്തരും തങ്ങള്‍ക്ക് കഴിയുന്നത് ചെയ്യട്ടെയെന്നും പറയുമ്പോള്‍ ‘തീട്ടത്തില്‍ നല്ലതില്ല എന്നറിയില്ലേ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.
വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
Discussion about this post