പരോള്‍ കാലവധി നീട്ടിക്കിട്ടാനുള്ള രാഷ്ട്രീയ ജനതാ ദള്‍ നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ അഭ്യര്‍ത്ഥന ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങളാല്‍ മൂന്ന് മാസത്തേക്ക് പരോള്‍ നീട്ടിക്കിട്ടണമെന്നായിരുന്നു കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഓഗസ്റ്റ് 30നുള്ളില്‍ തിരിച്ചെത്തണമെന്നും കോടതി ഉത്തരവിട്ടു.
കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് ഡിസംബര്‍ 23, 2017 മുതല്‍ റാഞ്ചിയിലെ ബിര്‍സാ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ലാലു ചികിത്സ തേടിയിരുന്നത്. തുടര്‍ന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും അദ്ദേഹം ചികിത്സ തേടും.
Discussion about this post