യു.എ.ഇ സര്‍ക്കാര്‍ പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് 700 കോടി നല്‍കാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് എത്ര തുകയായിരിക്കുമെന്ന് പറഞ്ഞില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ തങ്ങല് 700 കോടി രൂപ തരാമെന്ന് പറഞ്ഞില്ലെന്ന് യു.എ.ഇ ആംബാസഡര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
Discussion about this post