ആര്.എസ്.എസിനെ നിരവധി രാജ്യങ്ങള്‍ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ച മുസ്ലിം ബ്രദര്‍ ഹുഡ് എന്ന സംഘടനയോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി. ഇന്ത്യയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുന്നുവെന്നും അവര്‍ രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ ഒരേ ആശയത്തിലധിഷ്ഠിതമായി മുഴുവന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്നും മറ്റുള്ള ആശയങ്ങളെ അടിച്ചമര്‍ത്തണമെന്നുമാണ് ആര്.എസ്.എസ് മുന്നോട്ട് വെക്കുന്ന ആശയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയിട്ടുള്ളത്.
നിരവധി രാജ്യങ്ങള്‍ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദര്‍ഹുഡ് എന്താണെന്ന് അറിയുമോ എന്ന് ബി.ജെ.പി വക്താവ് സംബിദ് പാത്രാ രാഹുലിനോട് ചോദിച്ചു. രാഹുലിന് ഇന്ത്യ എന്താണെന്ന് അറിയില്ലെന്നും നേതൃപാടനം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയോടുള്ള എതിര്‍പ്പ് കൊണ്ട് മാത്രമാണ് രാഹുല്‍ ഇത്തരത്തിലുള്ള അപക്വമായ പ്രസ്താവനകള്‍ നിരന്തരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞാലെ മതിയാവൂ എന്നും ബി.ജെ.പി പറഞ്ഞു.
Discussion about this post