തിരുവനന്തപുരം: വാര്‍ത്താ ചര്‍ച്ചക്കിടെ മോശം വാക്കുപയോഗിച്ച റിപ്പോര്‍ട്ട് ചാനല്‍ എംഡിയും, അവതാരകനുമായ നികേഷ് കുമാറിനെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
ഇത് ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞപ്പോള്‍ ‘പിന്നേ കോപ്പാണ്’ എന്നായിരുന്നു ചര്‍ച്ച നയിച്ച നികേഷ് കുമാറിന്റെ പ്രതികരണം. ഇതെല്ലാം ഹിന്ദു രാഷ്ട്രം വന്നിട്ടുപോരെ എന്നായിരുന്നു ചര്‍ച്ചക്കിടെ നികേഷ് കുമാറിന്റെ ചോദ്യം. ഇത് ഹിന്ദുരാഷ്ട്രം തന്നെയാണ്. ബിജെപി അധികാരത്തില്‍ വരലല്ല ഹിന്ദുരാഷ്ട്രം എന്നത് എന്നിങ്ങനെ ടിജി മോഹന്‍ദാസ് വിശദീകരിക്കുമ്പോഴായിരുന്നു നികേഷഅ കുമാര്‍ പിന്നെ കോപ്പാണ്-എന്ന പ്രയോഗം നടത്തിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു, ഈ വിഷയത്തില്‍ ആണ് ടി.ജി മോഹന്‍ദാസിന്റെ പ്രതികരണം.
രാഷ്ട്രീയം നിൽക്കട്ടെ. നികേഷ് കുമാർ അന്യഥാ മാന്യനായ ഒരു മനുഷ്യനാണ്. വല്ലാതെ പ്രതിരോധത്തിലായപ്പോൾ ഒരു അരുതാത്ത വാക്ക് വായിൽനിന്ന് വീണുപോയതാവാം. അത് ഒരു പ്രശ്നമാക്കണ്ട
— TG Mohandas (@mohandastg) August 26, 2018
”രാഷ്ട്രീയം നില്ക്കട്ടെ. നികേഷ് കുമാര്‍ അന്യഥാ മാന്യനായ ഒരു മനുഷ്യനാണ്. വല്ലാതെ പ്രതിരോധത്തിലായപ്പോള്‍ ഒരു അരുതാത്ത വാക്ക് വായില്‍നിന്ന് വീണുപോയതാവാം. അത് ഒരു പ്രശ്നമാക്കണ്ട”-എന്ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്യുന്നു.
Discussion about this post