വാഷിംഗ്‌ടൺ: ജൂലൈ 27 ന് ഡൊണാൾഡ് ട്രംപിനെതിരായ പ്രസിഡൻഷ്യൽ ചർച്ചയ്ക്കിടെ താൻ ഉറങ്ങിപ്പോയെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിദേശയാത്രയ്ക്ക് ശേഷം താൻ വളരെ ക്ഷീണിതനായിരുന്നുവെന്നും അതിനാലാണ് ഉറങ്ങിപ്പോയതെന്നും ജോ ബൈഡൻ വ്യക്തമാക്കി.
അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരാകണം എന്ന് ജനങ്ങൾ തീരുമാനിക്കുന്നത് പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ചർച്ച കണ്ടാണ്. ഇതിൽ കൂടുതൽ മുന്നിട്ട് നിൽക്കുന്നവർക്കാണ് പൊതുവെ അമേരിക്കയിലെ നിഷ്പക്ഷ വോട്ടർമാർ വോട്ട് ചെയ്യുക. എന്നാൽ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയിൽ പരമ ദയനീയമായിരുന്നു ജോ ബൈഡന്റെ അവസ്ഥ. പലപ്പോഴും ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ കുഴങ്ങി നിൽക്കുന്ന ബൈഡനെയാണ് ലോകം കണ്ടത്.
അമേരിക്കൻ പ്രസിഡന്റ് ചർച്ചയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപമാനകരമായ സംഭവം എന്നാണ് പല നിരീക്ഷകരും ഇതിനെ വിലയിരുത്തിയത്. ബൈഡൻ ജീവിക്കാൻ തന്നെ കഷ്ടപ്പെടുകയാണെന്ന തരത്തിലുള്ള പരാമർശങ്ങളും പുറത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ്, വിദേശയാത്രയുടെ ക്ഷീണം കാരണം ഇറങ്ങിപ്പോയത് കൊണ്ടാണ് താൻ ചർച്ചയിൽ പുറകോട്ട് പോയത് എന്ന പ്രതികരണവുമായി ബൈഡൻ രംഗത്ത് വന്നിട്ടുള്ളത്
അതെ സമയം , തൻ്റെ ഏറ്റവും പുതിയ വിദേശ പര്യടനത്തിന് ശേഷം പ്രസിഡൻ്റിന് ശേഷം 13 ദിവസത്തോളം അദ്ദേഹത്തിന് വിശ്രമം ലഭിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
ശാരീരികമായി ഫിറ്റ് അല്ലാത്ത ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ആഹ്വാനങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ ഒഴികഴിവുമായി രംഗത്ത് വന്നിരിക്കുന്നത്
Discussion about this post