പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവവും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും. ഇന്ന തന്നെ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. താന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചര്‍ച്ചയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നല്‍കുമെന്ന മോദി ഉറപ്പ് തന്നതായി ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ കൂടാതെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഒരു മാസത്തെ ശമ്പളം നല്‍കും. അദ്ദേഹം പോലീസിലുള്ള തന്റെ സഹപ്രവര്‍ത്തകരോടും ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭിപ്രയാപ്പെട്ടു.
ഇവരെ കൂടാതെ കെ.എം.ആര്‍.സിയുടെ ഡയറക്ടര്‍ മുഹമ്മദ് ഹനീഷും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post