കാസര്‍ഗോഡ്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രളയദുരിതാശ്വാസപ്രവര്ത്തനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ പങ്കാളിത്തം മാധ്യമങ്ങള്‍ പാടെ അവഗണിക്കുകയാണ്. ബിജെപി നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയില്ല. ഇക്കാര്യത്തില്‍ പക്ഷപാതിത്വം കാണിച്ച മാധ്യമങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. പ്രധാനമന്ത്രിയുടേയും രാഹുല്‍ ഗാന്ധിയുടേയും സന്ദര്‍ശനം വാര്‍ത്തയാക്കിയതിലും മാധ്യമങ്ങളുടെ പക്ഷപാതിത്വം കാണിച്ചുവെന്നും ശ്രീധരന്‍പിള്ള പറയുന്നു. കാസര്‍ഗോഡ് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ശ്രീധരന്‍പിള്ള പരാതിപ്പെട്ടു.
Discussion about this post