സീസണിലെ ഏറ്റവും മികച്ച ഗോളായി യുവേഫ തിരഞ്ഞെടുത്തത് റൊണാള്‍ഡോ യുവന്റസിനെതിരെ നേടിയ ബൈസിക്കിള്‍ കിക്ക്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഗോള്‍ നേടിയത്. റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ ഈ ഗോള്‍ നേടിയത്. ബാക്കിയുള്ള 10 മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ക്രിസ്റ്റ്യാനോയുടെ ഗോളിന് ലഭിച്ചിരുന്നു.
മൊത്തം 346916 വോട്ടുകള്‍ രേഖപ്പെടുത്തിയ മത്സരത്തില്‍ 197496 വോട്ടുകളും ലഭിച്ചത് ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. തന്റെ ഈ ഗോളിന് യുവന്റസ് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതാണ് തന്നെ യുവന്റസിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്ന് താരം പറഞ്ഞു.
https://www.youtube.com/watch?v=FFsPMhCMjjw
Discussion about this post