പ്രളയബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പ്രളയബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 400 വില്ലേജുകള്‍ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ 198 വില്ലേജുകളിലെ പ്രളയബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനു ശേഷം 202 വില്ലേജുകളെക്കൂടി പ്രളയബാധിതമായി പ്രഖ്യാപിച്ചു.
സംസ്ഥാനം ഒട്ടാകെ പ്രളയബാധിതമായി പ്രഖ്യാപിച്ച് വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാനത്തെ മുഴുവന്‍ പ്രളയ ബാധിതമായി പ്രഖ്യാപിക്കാനാവില്ല എന്ന നിലപാടാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്.
പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നു ചൂണ്ടിക്കാണിച്ചു നല്കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസ് ഹൈ കോടതി ഈ മാസം 12 ലേക്ക് മാറ്റി. ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് ഹര്‍ജി നല്‍കിയിരുന്നു. ഇതോടൊപ്പമാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും പരിഗണിക്കുക.
ഇതിനിടെ വിമാനത്താവളങ്ങളിലും മറ്റിടങ്ങളിലും കെട്ടി കിടക്കുന്ന സാധങ്ങള്‍ നശിച്ചു പോകാതെ, കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കോടതി….കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് കിട്ടാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചു.നോട്ടിഫൈ ചെയ്തിട്ടുള്ള ആയിട്ടുള്ള ദുരിതാശ്വാസ ഏജന്‍സികള്‍ കേരളത്തില്‍ ഇല്ല എന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Discussion about this post