ന്യൂഡൽഹി : ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പടെണ്ട ഇൻഡിഗോ സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനങ്ങൾ റദ്ദാക്കി. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീണത്തിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതികൂല കാലാവസ്ഥ കൊണ്ട് നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും യാത്രക്കാരെ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ നിർദ്ദേശിച്ചതായും വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു. ഇൻഡിഗോ യാത്രക്കാർക്ക് അവരുടെ യാത്രയെ കുറിച്ച് അറിയാൻ വേണ്ടി 0124 6173838 അല്ലെങ്കിൽ 0124 4973838 എന്ന നമ്പറിൽ വിളിക്കാം. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്ന് ഇൻഡിഗോ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നു. ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 1 ൽ നിന്ന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭാഗികമായി അടച്ചിരിക്കും എന്ന് സ്പൈസ് ജെറ്റ് പറഞ്ഞു.
കനത്ത് മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീണു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇന്ന് രാവിലെ പുലർച്ചെയോടെയായിരുന്നു സംഭവം.
Discussion about this post