അഹമ്മദാബാദ്: വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഭട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു.
1998 ല്‍ ബനസ്കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
2015ലാണ് ഭട്ടിനെ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Discussion about this post