തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് പുതി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗഞ്ച് ബസോഡയില്‍ നടന്ന പാര്‍ട്ടി റാലിക്കിടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി ഗോമാതാവിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലായെന്നും കമല്‍ നാഥ് പറഞ്ഞു. പലപ്പോഴും തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കള്‍ മാലിന്യവും പ്ലാസ്റ്റിക്കുമാണ് ഭക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജെ പറഞ്ഞു.
എന്നാല്‍ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് ഗോമാതാവിനെ ഓര്‍ത്തത് നന്നായെന്ന് ബി.ജെ.പി നേതാവ് ഡോ.ഹിതേഷ് ബാജ്പേയ് പറഞ്ഞു. ബീഫ് പാര്‍ട്ടികള്‍ നടത്തുന്ന കോണ്‍ഗ്രസിന് പശുവിന്റെ സാമൂഹിക പ്രാധാന്യത്തെപ്പറ്റി കോണ്‍ഗ്രസിന് യാതൊരു ധാരണയുമില്ലെന്നും ഹിതേഷേ ആരോപിച്ചു.
Discussion about this post