മുംബൈ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ വീര സ്മരണക്കായി നിര്‍മ്മിച്ച അമര്‍ ജവാന് സ്മാരകത്തെ യുവാക്കള്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മീര റോഡിലുള്ള സ്മാരകത്തിന് നേര്‍ക്ക് രണ്ട് യുവാക്കള്‍ കല്ലെറിയുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവാക്കള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ഇന്ത്യ അണ്‍ബൗണ്ട് മാഗസിന്റെ സുരക്ഷ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്മാരകത്തിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട മാഗസിന് എഡിറ്റര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.
രണ്ട് പേര് സ്മാരകത്തിന് നേരെയെത്തി കല്ലെറിയുന്നതും, പിന്നീട് ബൈക്ക് വരുന്നത് കണ്ട് പിന്തിരിയുന്നതും ദൃശ്യത്തിലുണ്ട്. പിന്നീട് കൂട്ടത്തിലൊരാള്‍ വീണ്ടുമെത്തി സ്മാരകത്തിന് നേരെ കല്ല് വലിച്ചെറിയുന്നു. കല്ലേറില്‍ സ്മാരകത്തിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. രണ്ട് ദിവസത്തെ ദൃശ്യങ്ങള്‍ പോലിസ് വീണ്ടെടുത്തിട്ടുണ്ട്.
2008ലെ മുംബൈ ആക്രമണകാരികള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞവരുടെ സ്മാരകത്തിന് നേരെ നടന്ന ആക്രമണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സ്മാരകം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ കേസെുത്തതായും, കുറ്റവാളികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും സീനിയര്‍ പോലിസ് ഇന്‍സ്പെക്ടര്‍ ധാന്‍ജി ഷിര്സഗര് പറഞ്ഞു.
Discussion about this post