ഭീമാ കൊറെഗാവില്‍ നിന്നും ഗൂഢാലോചനയുടെ പേരില്‍ അറസ്റ്റിലായ പ്രവര്‍ത്തകരുടെ വീട്ടു തടവ് സെപ്റ്റംബര്‍ 12 വരെ നീട്ടി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതും അതേ ദിവസത്തേക്ക് കോടതി മാറ്റിയിട്ടുണ്ട്.
അതേ സമയം മാവോയിസ്റ്റുകളുമായി അറസ്റ്റിലായവരുടെ ബന്ധം കാണിക്കുന്ന എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്നും കോടതി ചോദിച്ചു.
അറസ്റ്റിലായവര്‍ നിരോധിച്ച സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ പ്രവര്‍ത്തകരാണെന്ന് ബുധനാഴ്ച മഹാരാഷ്ട്രാ പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ വലിയ രീതിയിലുള്ള അക്രമണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ വേണ്ടി പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും പോലീസ് കോതടിയില്‍ പറഞ്ഞു. ഇവര്‍ വീട്ടുതടങ്കലിലാണെങ്കിലും തെളിവുകള്‍ നശിപ്പിക്കാന്‍ ഇവര്‍ക്ക് വീട്ടിലിരുന്നാണെങ്കിലും സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ സുപ്രീം കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് റോമിലാ ഥാപറിന്‍രെ അഭിഭാഷകന്‍ മനു സിംഗ്‌വി കോടതിയില്‍ പറഞ്ഞു. പോലീസ് നടപടിക്കെതിരായാണ് റോമിലാ ഥാപര്‍ കോടതിയെ സമീപിച്ചത്.
Discussion about this post