തെലങ്കാന മന്ത്രിസഭ പിരിച്ച് വിട്ട് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ താല്‍ക്കാലിക മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) നേതാവുമായ കെ.ചന്ദ്രശേഖര റാവു. രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണെന്നും പാര്‍ലമെന്റില്‍ അദ്ദേഹം പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയും പിന്നീട് കണ്ണിറുക്കിയതും നമ്മളെല്ലാവരും കണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി എത്രമാത്രം തെലങ്കാനയില്‍ പ്രചരണാര്‍ത്ഥം വരുന്നുവോ അത്രയും ഗുണം ടി.ആര്‍.എസിന് ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള പാരമ്പര്യമാണ് രാഹുലിന് ലഭിച്ചതെന്നും തെലങ്കാനയിലുള്ള ജനങ്ങള്‍ ഡല്‍ഹിയുടെ അടിമകളാവരുതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയുടെ തീരുമാനങ്ങള്‍ തെലങ്കാനയില്‍ തന്നെ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയുടെ കാലാവധി തീരാന്‍ എട്ട് മാസം നിലനില്‍ക്കെയായിരുന്നു മന്ത്രിസഭ പിരിച്ച് വിട്ടത്. ഈ നീക്കത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിട്ടുണ്ട്.
Discussion about this post