യുപിയിലെ ഗജറൗളയില്‍ രണ്ട് കന്യാസ്ത്രീകളെ മഠത്തില്‍ കയറി നാല് കള്ളന്മാര് രണ്ട് കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന കേസില്‍ കേരളത്തില്‍ എന്തെല്ലാം സമരങ്ങളാണ് സിപിഎമ്മും കത്തോലിക്ക സഭയും നടത്തി പ്രക്ഷോഭങ്ങളെ ഓര്‍മ്മിപ്പിച്ച് സത്യദീപം എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാട്ട്. യുപിയില്‍ അന്നുണ്ടായ സംഭവത്തിലുണ്ടായ വികാരം ഇന്ന് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയോടും പ്രകടിപ്പിക്കാത്തത് എന്താണെന്നും പോള്‍ തേലക്കാട്ട് ചോദിച്ചു.
അന്ന് ആരും മാനഭംഗത്തിന് തെളിവ് ചോദിച്ച് പോയിട്ടില്ല. ഇപ്പോള്‍ ഇവര്‍ ഇരയോടൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ നില്‍ക്കുന്നത് എന്ന ഗൗരവകരമായ ചോദ്യം സമൂഹത്തിന് മുന്നിലുണ്ട്. അത് വേദനിപ്പിക്കുന്ന ചോദ്യമാണ്.
ഇരയോടൊപ്പം നില്ക്കുന്ന മനോഭാവം കേരളത്തിലെ കത്തോലിക്ക സഭയും ഭരണം നടത്തുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എടുക്കേണ്ടതാണ്. പൊതുസമൂഹം ഇരയായ കന്യാസ്ത്രിക്കൊപ്പമാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു
Discussion about this post