കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം തുടരുന്നു. സമരത്തിന് ജനപിന്തുണ കൂടിവരികയാണ്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുന്നതിന്‍രെ സൂചനയാണ് സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങാനുള്ള സന്യാസിസമൂഹ സംരക്ഷണ വേദിയുടെ തീരുമാനം.
അതേ സമയം കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തില്‍ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരില്‍ നിന്ന് തുടങ്ങുന്ന ഐക്യദാര്‍ഢ്യയാത്രയില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍,ഡോ.ആസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തകരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായും എത്തും.
അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആലുവ കര്‍മ്മലീത്ത മഠം രംഗത്തെത്തി. ഇത് സംബന്ധിച്ച് മഠത്തിന് മദര്‍ സുപ്പീരിയര്‍ കത്തയച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. തുടര്‍ന്ന് സാസ്‌കാരിക , രാഷ്ട്രിയ മേഖലകളില്‍ നിന്നുള്ളവരും ക്രൈസ്തവ സംഘടനകളും സമരത്തെ ഏറ്റെടുക്കുകയായിരുന്നു.
Discussion about this post