കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സംവിധായകന് മേജര്‍ രവി. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണമെന്ന് മേജര്‍ രവി പറഞ്ഞു. നമ്മള് ഇവര്‍ക്ക് പിന്തുണ നല്‍കണം. അവര്‍ക്കുവേണ്ട നീതി അവര്‍ക്ക് കിട്ടണം. ഫ്രാങ്കോ എത്ര വലിയ കൊമ്പത്ത് ഇരിക്കുന്ന ആളാണെങ്കിലും നടപടി സ്വീകരിക്കണം. അവരുടെ പേരില്‍ ആരോപണം വന്നിട്ടുണ്ടെങ്കില്‍ അതില്‍ നടപടി എടുക്കുകതന്നെ വേണം. അതില്‍ സഭയല്ല ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരാതിയില്‍ സര്‍ക്കാരും പൊലീസും നടപടി വേഗത്തില്‍ സ്വീകരിക്കണം. ഒരു സ്ത്രീ നല്കിയ പരാതിയില്‍ അറസ്റ്റ് ഇത്രയും വൈകുന്നതില്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ദിലീപിനെയും ഇതുപോലുള്ള ഒരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. ഇതേപോലെ തനിക്കും സംഘടന ഉണ്ടെന്ന് ദിലീപിനും വാദിക്കാമായിരുന്നു. ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും നടപടി സ്വീകരിക്കണമെന്നും മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയതായിരുന്നു മേജര്‍ രവി.
ഇവിടെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞങ്ങളുടെ പ്രതിഷേധമെന്നും മേജര്‍ രവി പറഞ്ഞു.
Discussion about this post