2016 ലില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണ സമയത്ത് അതിര്‍ത്തിയിലെ നായകളില്‍ നിന്നും രക്ഷനേടാനായി സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ .
മിന്നലാക്രമണത്തില്‍ നിമ്പോര്ക്കരുടെ സംഭവാനകള്‍ പരിഗണിച്ച് നല്കിയ ബാജിറാവു പേഷ്വാ ശൗര്യ പുരസ്കാരം സ്വീകരിച്ചുക്കൊണ്ട് പൂനെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മിന്നലാക്രമണം നടത്തുമ്പോള്‍ പാക് അതിര്‍ത്തിക്കുള്ളില്‍ നായകളുടെ സാന്നിധ്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു . ഇതിനെ പ്രതിരോധിക്കാനായി ഞങ്ങള്‍ പുലിയുടെ മല-മൂത്ര വിസ്യര്ജ്യങ്ങള് കയ്യില്‍ കരുതുകയും അത് ആ പ്രദേശങ്ങളില്‍ വിതറുകയും ചെയ്തു . ഇത് വലിയൊരു വിജയമായിരുന്നു ”
പാക് അതിര്‍ത്തിയിലെ നൌഷേര സെക്ടറില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന നിമ്പോര്‍ക്കര്‍ പ്രദേശത്തെ ജൈവവ്യവസ്ഥയെക്കുറിച്ച് പ്രത്യേകം പഠനം നടത്തിയിരുന്നു . രാത്രി കാലങ്ങളില്‍ പുലികള്‍ നായകളെ അക്രമിക്കുമായിരുന്നതിനാല് അവ പുലിയിറങ്ങുന്ന ഭാഗങ്ങളിലേക്ക് വരുമായിരുന്നില്ല എന്ന് നിമ്പോര്‍ക്കര്‍ പറയുന്നു . ഇത് മനസിലാക്കിയാണ് ഇത്തരമൊരു തന്ത്രം ആവിഷ്കരിച്ചതും വിജയംകൈവരിച്ചതും . .
Discussion about this post