ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി.
ആസാം സ്വദേശിയായ ഗോഗോയി 2001 ല്‍ ഗുവാഹത്തി ഹൈകോടതി ജഡ്ജിയായി നിയമിതനായി തുടര്‍ന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതിയിലും ജഡ്ജിയായി സേവനം അനുഷ്ടിച്ചു . 2011 ല്‍ അവിടെ ചീഫ് ജസ്റ്റിസായി നിയമിതനായി . അടുത്ത വര്‍ഷത്തില്‍ തന്നെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി . 2019 നവംബര്‍ പതിനേഴിന് വിരമിക്കും .
കേസുകള്‍ വിഭജിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള മുതിര്‍ന്ന സുപ്രീംകോടതിയിലെ നാല് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ്റ്റ്നെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു .
Discussion about this post