രാജസ്ഥാനില്‍ സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് വന്‍ വിജയം. യ്പൂര്, ജോധ്പൂര്‍, അജ്മീര്‍, ബിക്കാനീര്‍, ഭാരത്പൂര്‍, കോട്ട, ഉദയ്പൂര്‍ സര്‍വ്വകലാശാലകളിലെ സുപ്രധാന സ്ഥാനങ്ങളില്‍ എ.ബി.വി.പി ജയിച്ചു.സംസ്ഥാനത്തെ ഏഴ് പ്രധാന സര്‍വ്വകലാശാലകളില്‍ മൂന്നിടത്ത് എ.ബി.വി.പി ആധിപത്യം നിലനിറുത്തി. അതേസമയം അജ്മീരിലെ മഹര്‍ഷി ദയാനന്ദ് സരസ്വതി സര്‍വ്വകലാശാല ആറു വര്‍ഷത്തിനു ശേഷം എ.ബി.വി.പി തൂത്തുവാരി. ഉദയ്പൂര്‍, ഭാരത്പൂര്‍ സര്‍വ്വകലാശാലകളില്‍ അദ്ധ്യക്ഷ സ്ഥാനം എ.ബി.വി.പിക്കാണ്.
ഡല്‍ഹി സര്‍വ്വകലാശാലയിലും എബിവിപി വിജയിച്ചു. അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എ.ബി.വി.പി ജയിച്ചപ്പോള്‍ എന്‍.എസ്.യു.ഐക്ക് ലഭിച്ചത് സെക്രട്ടറി സ്ഥാനം മാത്രം. കഴിഞ്ഞ കൊല്ലം ഇരു പക്ഷവും രണ്ടു വീതം സ്ഥാനങ്ങള്‍ നേടിയിരുന്നു. ഇടത് സംഘടനകളും ആംആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര സംഘര്‍ഷ സമിതിയും മുന്നണിയായി മത്സരിച്ചെങ്കിലും ജയിച്ചില്ല.
Discussion about this post