മലപ്പുറം പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു . പതിനാറ് വയസ്സുള്ള വിദ്യാര്‍ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവില്‍ തടഞ്ഞത് .
ഇരുപത്തിയൊന്നു വയസ്സുള്ള പൊന്നാനി സ്വദേശിയുമായി കഴിഞ്ഞ ശനിയാഴ്ച വിവാഹം നിശ്ചയിചിരുന്നത് . ഇതറിഞ്ഞ സ്കൂളിലെ കൌണ്‍സിലറാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രൊട്ടെക്ഷന്‍ പ്രവര്‍ത്തകരെ അറിയിച്ചത് . ഉടന്‍ തന്നെ പൊന്നാനി മുന്സീഫ് കോടതിയില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കി വിവാഹം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കുകയുമായിരുന്നു .
പോലീസും , ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും , മാതാപിതാക്കളോട് നിയമവിരുദ്ധമായ വിവാഹം നടത്തരുതെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും കേള്‍ക്കുവാനാദ്യം തയ്യാറായില്ല . തുടര്‍ന്ന് കേസാകുമെന്നു അറിഞ്ഞതിനു പിന്നാലെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു .
Discussion about this post