തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഏറെ പ്രശംസ നേടിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വരുമ്പോള്‍ കേരളം പദ്ധതിയ്ക്ക് പുറത്ത്. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ ചെലവ് കിട്ടുന്ന പദ്ധതിസപ്തംബര് 25 നാണ് നിലവില്‍ വരുന്നത്. കേരളം ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിടാത്തതാണ് കേരളീയര്‍ക്ക് തിരിച്ചടിയാകുക. പദ്ധതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനാണ് എന്നതാണഅ കേരളംഒപ്പിടാത്തതിന് പിന്നില്‍. കേരളത്തിനു പുറമെ ബംഗാള്‍, ദല്‍ഹി, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പദ്ധതി നടത്തിപ്പിന് പൂര്‍ണസന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. അതേ സമയം തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് തുടക്കം മുതല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രധാനമായും ദാരിദ്രവും അവശതയും അനുഭവിക്കുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കണം. ഈ ഏജന്‍സിക്കാണ് കേന്ദ്രം ഫണ്ട് നല്‍കുക. പദ്ധതിയുടെ ഭാഗമായാല്‍ കേരളത്തിന് 120 കോടിയുടെ സഹായം ലഭിക്കും.
ബ്രിട്ടന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പദ്ധതിയെ പുകഴ്ത്തി എഴുതിയിരുന്നു. ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി കരുതുന്നതായി ലേഖനം പറയുന്നു.
ധാരണപത്രത്തില്‍ ഒപ്പുവെക്കാത്തത് കേരളത്തെ സംബന്ധിച്ച് വലിയ നഷ്ടമാകും. കേന്ദ്രം രാഷ്ട്രീയലാഭം കൊയ്യുമോ എന്ന ഭയമാണ് ഇടത് സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ എന്നാണ് ആക്ഷേപം. ഭക്ഷ്യ സുരക്ഷ പദ്ധതിയോട് മുഖം തിരിച്ച കേരള സര്‍ക്കാരിന്റെ നിലപാട് കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു. സമാനമായ ്വസ്ഥയിലേക്ക് കാര്യങ്ങള്‍ തള്ളിവിടരുതെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. കേന്ദ്രപദ്ധതികളോട് കേരളം മുഖം തിരിക്കുന്നത് കേരളത്തിന് തിരിച്ചടിയാണെന്ന ആരോപണം ശക്തമാണ്. സ്വച്ഛ് ഭാരത് പദ്ധതി പോലും കേരളം അവഗണിച്ചുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post