ബിജെപിയിലെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ രാജഗോപാലിനെ പുകഴ്ത്തി മന്ത്രി എ.കെ ബാലന് .
വിഎസ് അച്യുതാനന്ദന് , കെ.ആര് ഗൗരിയമ്മ എന്നിവരെ പോലെ സമാദാരണീയനായ രാഷ്ട്രീയ വ്യക്തിത്വത്തിനു ഉടമയാണ് ഒ.രാജഗോപാലെന്നു മന്ത്രി പറഞ്ഞു .
ഒ രാജഗോപാലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി .
” രാഷ്ട്രീയ വിമര്‍ശനം വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാന് ഒ രാജഗോപാല്‍ . എതിരാളികളെ അദ്ദേഹം വാക്ക് കൊണ്ട് പോലും നോവിക്കാറില്ല . എക്കാലവും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന ആദ്ദേഹം വിനയവും സൗമ്യതയുംകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുമെന്നും” മന്ത്രി അഭിപ്രായപ്പെട്ടു .
ഒ.രാജഗോപാൽ എംഎൽഎയുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി . എട്ടുലക്ഷം രൂപ ചിലവഴിച്ച് ഒ രാജഗോപാല്‍ തന്നെയാണ് മണ്ഡപം നിര്‍മിച്ചത് .
അതേസമയം ബിജെപി നേതാവിനെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം സിപിഎമ്മിനുള്ളില്‍ അതൃപ്തിയുണ്ടാക്കിയട്ടുണ്ടെന്നാണ് സൂചന .
Discussion about this post