കാലവര്‍ഷം തിമിര്‍ത്ത് പെയ്യുന്ന സിക്കിമില്‍ കരസേന രക്ഷിച്ചത് 350 പേരെ. ഇതില്‍ 115 സാധാരണ പൗരന്മാരും, 216 കരസേനാ ഉദ്യോഗസ്ഥരും, 12 ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.ടി) ഉദ്യോഗസ്ഥരും ഉള്‍പ്പെടും. സിക്കിമില്‍ മഴയും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്
ആശയ വിനിമയ സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ് പ്രദേശത്ത്. കൂടാതെ റോഡ് ഗതാഗതവും പലയിടങ്ങളിലും സ്തംഭിച്ചിരിക്കുകയാണ്.
അതേസമയം രണ്ട് എം.ഐ-17വി-5 ഹെലികോപ്റ്ററുകളുപയോഗിച്ച് 22 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത് കൊണ്ടിരിക്കുന്ന മഴയില്‍ സ്ഥലത്ത് വിനോദസഞ്ചാരത്തിനായി വന്നവരും കുടുങ്ങിക്കിടക്കുകയാണ്.
Discussion about this post