ലക്നൗ: ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന ശംഭുലാല്‍ റെഗാറിനെ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കി ഉത്തര്‍പ്രദേശ് നവനിര്‍മാണ സേന മേധാവി അമിത് ജനി. മതത്തെ രക്ഷിച്ച ഒരാളെ രക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ജനിയുടെ വിശദീകരണം. വരുന്ന തെരഞ്ഞെടുപ്പില്‍ ശംഭുലാല്‍ റെഗാറിന് സീറ്റു നല്‍കണമെന്ന് രാജസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭാരത് മാതാ കി ജയ് വിളിക്കാന്‍ മടിക്കുന്ന യൂനസ് ഖാനെപ്പോലുള്ള ആളുകളെയാണ് വസുന്ധരാ രാജെ സര്‍ക്കാറിന് ഇഷ്ടമെന്നും യു.പി നവനിര്‍മാണ്‍ സേന നേതാവ് അമിത് ജനി പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ഞങ്ങളുടെ ഓഫര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഞങ്ങള്‍ റെഗാറിനെ സമീപിച്ചിരുന്നു, അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെന്നും ജനി അവകാശപ്പെട്ടു.രാജസ്ഥാനില്‍ നിന്നും റെഗാറിനെ മത്സരിപ്പിക്കാനുളള ചിലവ് താങ്ങാനാവില്ലെന്നതു കൊണ്ടാണ് ആഗ്രയില്‍ അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തതെന്നും ജനി പറയുന്നു. റെഗാറിനെതിരായ കുറ്റകൃത്യങ്ങള്‍ ഇനിയും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും നവനിര്‍മ്മാണ സേന നേതാവ് പറയുന്നു.
റെഗാര്‍ ജയിലിലായതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും തെരഞ്ഞെടുപ്പു പ്രചരണം നടത്തുമെന്നും ജനി പറഞ്ഞു. റെഗാര്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചയുടന്‍ പ്രചരണം ആരംഭിക്കും. കുടുംബത്തിന് ഇവിടെ താമസിച്ചുകൊണ്ട് തെരഞ്ഞെടുപ്പു പ്രചരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഇവര്‍ പറഞ്ഞു. ശംഭുലാലിനെ ആഗ്രയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞദിവസമാണ് നവനിര്‍മ്മാണ്‍ സേന പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന് എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ലൗവ് ജിഹാദിനെതിരെയുള്ള പോരാട്ടം എന്ന മട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
Discussion about this post