ഇന്ത്യയില്‍ ഡിജിറ്റല്‍ വ്യാപാരം കുതിക്കുന്നു. 2018 ഡിസംബറോടെ ഡിജിറ്റല്‍ വ്യാപാരം 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ വ്യാപാര മേഖലയുടെ കരുത്ത് യാത്ര, ഇ-കൊമേഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളാണ്. 2017 ഡിസംബര്‍ മുതല്‍ ഡിജിറ്റല്‍ വ്യാപാര രംഗത്ത് 34 ശതമാനം വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു.
ഡിജിറ്റല്‍ വ്യാപാര വിപണിയിലെ 54 ശതമാനം വിപണി വിഹിതം ഓണ്‍ലൈന്‍ യാത്രാസേവന വിഭാഗത്തിനാണ്. ഏകദേശം ഏകദേശം 1.10 ലക്ഷം കോടി രൂപയാണ് ഈ വിഭാഗം സംഭാവന ചെയ്യുന്നത്. ഇതില്‍ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ് മുന്നില്‍. അതേസമയം ഇ-ടെയില്‍ വിഭാഗം 73,845 കോരി രൂപ സംഭാവന ചെയ്യുന്നുണ്ട്. യൂട്ടിലിറ്റി സേവന വിഭാഗം 10,201 കോടി രൂപയും നല്‍കുന്നുണ്ട്. വൈവാഹിക പംക്തികളിലൂടെയും പരസ്യങ്ങളിലൂടെയും ഉള്ള വരുമാനം 6,060 കോടി രൂപയുടേതാണ്. ഓണ്‍ലൈന്‍ ഗ്രോസറി വിതരണത്തിലൂടെയുള്ള ബിസിനസ് 2,200 കോടിയുടേതും. 2017-ല്‍ നഗരപ്രദേശങ്ങളില്‍ 29.5 കോടി പേരായിരുന്നു ഓണ്‍ലൈന്‍ ഉപയോക്താക്കള്‍.
Discussion about this post