മൂന്നാര്‍:സിപിഎം നേതാവും ദേവികുളം എം.എല്‍.എയുമായ എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെ കട്ടപ്പനയിലേക്കാണു സ്ഥലം മാറ്റിയത്. പ്രതികാര നടപടിയാണെന്നാണ് ആരോപണം.മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിനെതിരെ എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് സ്ഥലംമാറ്റം.
. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വര്‍ഗീസിനെ ഇത് അ!ഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ഇമെയിലായായി എസ്‌ഐക്ക് ലഭിച്ചു. അതേസമയം, പ്രതികാര നടപടിയല്ലെന്നും എസ്‌ഐ പി ജെ വര്‍ഗീസ് സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നെന്നും ആണ് പൊലീസ് ഉന്നതരുടെ വിശദകരണം.
എംഎല്‍എക്കും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ ബുധനാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തത്. രാജേന്ദ്രനാണ് ഒന്നാം പ്രതി. എംഎല്‍എയ്‌ക്കൊപ്പമുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ദേവികുളം തഹസീല്‍ദാര്‍ക്കും എതിരെ കേസെടുക്കും. അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്ക് എതിരെയും കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു.
Discussion about this post