ബി.ജെ.പി എന്ന പാര്‍ട്ടി കുടുംബവാഴ്ചയില്ലാത്തതും ദേശസ്നേഹം പ്രകടിപ്പിക്കുന്ന പാര്‍ട്ടിയുമാണെന്ന് ജസ്റ്റിസ് കെ.രവീന്ദര്‍ റെഡ്ഡി. തനിക്ക് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മക്കാ മസ്ജിദ് സ്ഫോടനക്കേസിലെ വിധി പുറപ്പെടുവിച്ച ജഡ്ജിയായിരുന്നു റെഡ്ഡി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി റെഡ്ഡി കൂടിക്കാഴ്ച നടത്തി.
തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസിലെ പ്രതികളെ ജഡ്ജി വെറുതെ വിടുകയായിരുന്നു. സ്വാമി അസീമാനന്ദയും പ്രതിയായിരുന്നു. വിധി പുറപ്പെടുവിച്ച ഉടന്‍ തന്നെ രവീന്ദര്‍ റെഡ്ഡി രാജി വെക്കുകയുമുണ്ടായി.
മുന്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയാണ് റെഡ്ഡിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. ദേശീയ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നും റെഡ്ഡി പറഞ്ഞു.
അതേസമയം റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ തെലങ്കാനയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Discussion about this post