തെളിവില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് നാല് തവണ ചിന്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ ഇടപാടില്‍ കൃത്രിമം കാണിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് രാജ്‌നാഥ് സിംഗ് സംസാരിച്ചത്.
റാഫേല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ തീരുമാനമാണെന്നും ഇതില്‍ ഫ്രാന്‍സിന് പങ്കില്ലെന്നും ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്റ് വ്യക്തമാക്കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേപ്പറ്റി സര്‍ക്കാര്‍ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്ന് വരും ദിനങ്ങളില്‍ അറിയുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗുജറാത്തില്‍ 11 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. എല്ലാവര്‍ക്കും 2022ഓടെ ഭവനം നിര്‍മ്മിച്ച് നല്‍കുക
എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിക്ക് വേണ്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഭവന നിര്‍മ്മാണ മേഖലയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post