ഡല്‍ഹി: ചരിത്ര സ്മരണയുറങ്ങുന്ന തീന്‍ മൂര്‍ത്തി ഭവനില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു മെമോറിയല്‍ ഫണ്ടിനോട് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിസ്. നെഹ്‌റു പണ്ട് താമസിച്ചിരുന്ന സ്ഥലം കൂടെയാണ് തീന്‍ മൂര്‍ത്തി ഭവന്‍.
1964ലാണഅ ഫൗണ്ടേഷന്‍ സ്ഥാപിതമായത്. വിദ്യാഭ്യാസ രംഗത്ത് വിവിധ ഫെലോഷിപ്പുകളും, സ്‌കോളര്‍ഷിപ്പുകളും നല്‍കി വരുന്ന ബോഡിയാണ് ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട്. നിലവില്‍ സോണിയ ഗാന്ധിയാണ് ഫണ്ടിന്റെ ചെയര്‍പേഴ്‌സണ്‍.
അനധികൃതമായി 1967 മുതല്‍ ടീന്‍ മൂര്‍ത്തി എസ്റ്റേറ്റില്‍ കഴിയുന്നു അഡ്മിനിസ്ട്രീവ് സെക്രട്ടറിയായ ഡോ. ബാലകൃഷ്ണന് ലഭിച്ച നോട്ടീസില്‍ പറയുന്നത്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകളെ ഉചിതമായി പരിഗണിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതിന്റെ കൂടെ ഭാഗമായാണ് നെഹ്‌റു മെമ്മോറിയല്‍ പണ്ടിന്റെ പ്രവര്‍ത്തനം തീന്‍ മൂര്‍ത്തി ഭവനില്‍ നിന്ന് മാറ്റാന്‍ നിര്‍ദ്ദേശ നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
Discussion about this post