പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണണങ്ങള്‍ ഉയര്‍ത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പാക്കിസ്ഥാന് മുന്‍ മന്ത്രി റഹ്മാന് മാലിക്ക് രംഗത്തെത്തി. താന്‍ പറയുന്നത് തന്നെയാണ് രാഹുല്‍ പറയുന്നതെന്നും രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ അടുത്ത പ്രധാമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി പറയുന്നതില്‍ വാസ്തവമുണ്ടെന്നും മോദി രാഹുലിനെ ഭയക്കുന്നുവെന്നും റഹ്മാന് മാലിക്ക് പറഞ്ഞു. രാഹുല്‍ ഗാന്ധി നടത്തിയ ഒരു മാധ്യമ പ്രസ്താവന റഹ്മാന് മാലിക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രാഹുലാണ് നിങ്ങളുടെ നേതാവെന്നും താന്‍ പറയുന്നത് തെന്നെയാണ് രാഹുലും പറയുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. തന്നോട് ഒരു മാപ്പ് പറയാനുള്ള മര്യാദയെങ്കിലും ജനം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ താന്‍ അതൊന്നും അറിഞ്ഞില്ലെന്നും ഗോവയിലെ ഒരു മാര്‍ക്കറ്റില്‍ താന്‍ മത്സ്യം വാങ്ങിക്കുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പറഞ്ഞുവെന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് റഹ്മാന് മാലിക്ക് ട്വീറ്റ് ചെയ്തത്.
ബി.ജെ.പിയെ എല്ലാവരുടെയും മുന്നില്‍ തുറന്ന് കാണിക്കുമെന്നും ജനങ്ങള്‍ക്ക് ആര്.എസ്.എസിന്റെ ഭീകരവാദത്തെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അദ്ദേഹം കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെയും സംസാരിച്ചു. അദ്ദേഹം ഒരു മടിയനാണെന്നാണ് റഹ്മാന് മാലിക്ക് പറഞ്ഞത്.
Discussion about this post