പീഡനാരോപിതനായ ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരളാ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി). കെ.സി.ബി.സി ഔദ്യോഗിക വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീയെയോ ബിഷപ്പിനെയോ പിന്തുണയ്ക്കില്ലെന്നും കെ.സി.ബി.സി അറിയിച്ചു.
അതേസമയം കന്യാസ്ത്രീകളുടെ സമരത്തെ കെ.സി.ബി.സി തള്ളിപ്പറഞ്ഞിട്ടുണ്ട്. വഴിവക്കില്‍ സമരം നടത്തിയത് മൂലം കത്തോലിക്കാസഭയേയും സഭാധികാരികളേയും അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുകയായിരുന്നുവെന്ന് കൗണ്‍സില്‍ പറഞ്ഞു. സമരം ചെയ്തവരുടെ നടപടി കത്തിലോക്കാ സഭയുടെ ഉത്തമതാല്‍പര്യങ്ങള്‍ക്കും അവരുടെ തന്നെ സന്യാസിനിയമങ്ങള്ക്കും വിരുദ്ധമായിരുന്നുവെന്ന് സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇത് കൂടാതെ കേസിന്റെ മറവില്‍ കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാ പിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്നും കെ.സി.ബി.സി ആരോപിച്ചു. കേസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കത്തോലിക്കാ സഭയെ ആക്രമിക്കുന്ന പ്രവണത കണ്ട് വരുന്നുണ്ടെന്ന് കൗണ്‍സില്‍ പറഞ്ഞു.
Discussion about this post