സുപ്രീം കോടതിയുടെ നടപടികള്‍ ഇനി മുതല്‍ തത്സമയമായി കാണിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയത്. കോടതി നടപടികള്‍ ലൈവായി കാണിക്കുന്നത് സുതാര്യത ഉറപ്പ് വരുത്തുമെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്, നിയമ വിദ്യാര്‍ത്ഥി സ്‌നെഹില്‍ ത്രിപാഠി, സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റ് ആന്‍ഡ് സിസ്റ്റമിക് ചെയ്ഞ്ച് എന്നിവയാണ് കോടതി നടപടികള്‍ ലൈവ് ആയി കാണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
തത്സമയ സംപ്രേഷണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇക്കാര്യത്തില്‍ പറഞ്ഞത്. പ്രധാന കേസുകളുടെ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന വ്യക്തമാക്കി കോടതി ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Discussion about this post