കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന പ്രതിപക്ഷം റാഫേല്‍ കരാറില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കുമ്പോള്‍ മോദിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജനങ്ങള്‍ക്ക് മോദിയുടെ ഉദ്ദേശത്തില്‍ സംശയമില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാറില്‍ കൃത്രിമം കാണിച്ചുവെന്നാണ് പ്രതിപക്ഷം പറയുന്നത്. കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും അര്‍ത്ഥശൂന്യമാണെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം റാഫേല്‍ വിമാനങ്ങളുടെ തുക എത്രയാണെന്ന് അറിയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വാദം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച രീതി മൂലമാണ് അതൊരു വിവാദമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിക്കുന്നത് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post