ഇന്ത്യ പാക്കിസ്ഥാനെതിരെ 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2016 സെപ്റ്റംബര്‍ 28നായിരുന്നു ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനില്‍ ചെന്ന് ആക്രമണം നടത്തിയത്. തീവ്രവാദികള്‍ മിസൈലുകള്‍ തൊടുത്ത് വിടാനുള്ള നാല് സംവിധാനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തിരുന്നു.
കരസേനയുടെ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ഒരു സംഘം കമാന്‍ഡോകളാണ് ഓപ്പറേഷന്റെ ഭാഗമായത്.
അതേസമയം വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് സമയമായെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പാക്കിസ്ഥാന് തങ്ങളുടെ പട്ടാളത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും നിയന്ത്രിക്കാത്തിടത്തോളം കാലം അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തീരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.indiatoday.in/india/video/watch-new-video-of-surgical-strikes-1350680-2018-09-27?jwsource=cl
Discussion about this post