റഷ്യയില്‍ നിന്നും ആയുധം വാങ്ങുന്നവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീക്ഷണി നിലനില്‍ക്കെ റഷ്യയുമായിട്ടുള്ള വമ്പന്‍ ആയുധ ഇടപാടിനു ഇന്ത്യ തയ്യാറെടുക്കുന്നു .
s-400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ അടുത്ത ആഴ്ച തന്നെ ഒപ്പ് വെച്ചേക്കും . ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആകാശകരുത്താണ് എസ്-400 മിസ്സൈലുകള്‍ .
റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുടിന്റെ സന്ദര്‍ശനത്തില്‍ ഇത്തരത്തിലുള്ള പത്തെണ്ണം മേടിക്കാനുള്ള കരാറില്‍ ഒപ്പ് വെച്ചേക്കുമെന്നാണ് സൂചന . ഇതിനു പുറമേ നാല് യുദ്ധക്കപ്പല്ലുകള്‍ കൂടി റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയേക്കും .
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാനുള്ള കരുത്തുണ്ട് എസ് 400 ന് .
2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗമാണ് എസ് 400 ട്രയംഫ് . ആക്രമങ്ങളെ പ്രതിരോധിക്കുവാനും പ്രത്യാക്രമണം നടത്തുവാനും എസ് 400 ഉപയോഗിക്കാം .
Discussion about this post