ഭീമാ കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അഞ്ച് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ മോദിയെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചത്. രാഷ്ട്രത്തിനെതിരെ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നിലപാടിലുള്ള വ്യത്യാസം മൂലമല്ലെന്നും സുപ്രീം കോടതി തന്നെ പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറസ്റ്റുകളെ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. അറസ്റ്റിലായവരുടെ വീട്ട് തടവ് നാലാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.
ഈ വിഷയം പൂനെ പോലീസിനും രാജ്യത്തിനും വലിയൊരു വിജയമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇത് വരെ അവരെ അറസ്റ്റ് ചെയ്യാന്‍ തക്കവണം തെളിവുകള്‍ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവര്‍ക്ക് നിരോധിക്കപ്പെട്ട് സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)ുമായി ബന്ധമുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു.
Discussion about this post