ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് നിര്‍മ്മിക്കുന്ന എണ്ണ – പാചകവാതക പൈപ്പ്ലൈനിന്റെ നീളം വര്‍ദ്ധിപ്പിച്ചേക്കും . ബീഹാറിലെ മോത്തിഹാരില് നിന്നും നേപ്പാളിലെ അമലെഖ്ഗുഞ്ചിലേക്കാണ് ഇന്ത്യ പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത് . നിര്‍മ്മാണം ചിത്വാന്‍ വരെ നീട്ടണമെന്ന ആവശ്യമാണ് നേപ്പാള്‍ മുന്നോട്ടു വെച്ചിരിക്കുന്നത് .
നേപ്പാളിലെത്തിയ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി . 2015 ലാണ് ഇന്ത്യ നേപാള്‍ തമ്മിലുള്ള പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടത് .
നേപ്പാള്‍ അതിര്‍ത്തിക്കുള്ളില്‍ 36.2 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് . ഇതില്‍ 17 കിലോമീറ്റര്‍ പദ്ധതി പൂര്‍ത്തിയായി . മോത്തിഹാരിയില്‍ നിന്നും അമലേഖ്ഗുഞ്ചിലേക്ക് 69 കിലോമീറ്റര്‍ ദൂരമുള്ള പൈപ്പ് ലൈന്‍ നിര്മ്മാനത്തിനാണ് കരാര്‍ . ഈ പദ്ധതിയാണി ചിത്വാന്‍ വരെ നീട്ടണമെന്ന് നേപ്പാള്‍ ആവശ്യപ്പെടുന്നത് .
പൈപ്പ് ലൈന്‍ പൂര്‍ണ്ണമാകുന്നതോടെ ഇന്ത്യയില്‍ നിന്നും ടാങ്കറുകള്‍ വഴി പ്രകൃതിവാതകം , എല്‍പിജി , പെട്രോള്‍ , ഡീസല്‍ , മണ്ണെണ്ണ കൊണ്ട് വരുന്നതിനുള്ള അധിക ചിലവ് കുറയ്ക്കാനാകും .
Discussion about this post