Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബ്രൂവറി വിഷയത്തില്‍ എക്‌സൈസിനോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് രമേശ് ചെന്നിത്തല. അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ആരോപണം

by Brave India Desk
Sep 29, 2018, 10:37 am IST
in India
Share on FacebookTweetWhatsAppTelegram

ബ്രൂവറികള്‍ക്ക് ബിയര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എക്‌സൈസ് വകുപ്പിന്റെ മുന്നില്‍ പത്ത് ചോദ്യങ്ങളുമായി വന്നിരിക്കുകയാണ്. ഇ.കെ.നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ട് നിന്നതെന്നും ഘടക കക്ഷികളെ അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ബ്രൂവറി ഇടപാട് നടത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിന്‍ഫ്രപാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് ബ്രൂവറി, കണ്ണൂരില്‍ ശ്രീധരന്‍ ബ്രൂവറീസ് എന്നിവയ്ക്ക് ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടി അനുമതി നല്‍കിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. 1999ല്‍ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്നാണ് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

എല്‍.ഡി.എഫിന്റെ മദ്യനയത്തിലും പ്രകടന പത്രികയിലും പറയാത്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്നും ബ്രൂവറിക്കായി കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഭൂമി അനുവദിച്ചതില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എക്സൈസ് മന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച പത്ത് ചോദ്യങ്ങള്‍ ഇവയാണ്:

1. സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

2. അബ്കാരി രംഗത്ത് ഏത് ലൈസന്‍സിനും ഒരു വര്‍ഷമാണ് കാലാവധി എന്നതിനാല്‍ സര്‍ക്കാരുകള്‍ വര്‍ഷാവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ?

3. 1999 മുതല്‍ നിലനില്‍ക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോള്‍ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ?

4. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുമ്പോള്‍ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസിലെ സെക്ഷന്‍ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോ? എങ്കില്‍ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചര്‍ച്ച ചെയ്തത്?

5. ബ്രൂവറികളും ഡിസ്റ്റിലറിയും വന്‍തോതില്‍ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളില്‍ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?

6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു?

7. 1975 ലെ കേരളാ ഫോറിന്‍ ലിക്കര്‍ (കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ്) റൂള്‍ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാന്‍, മെഷിനറിയുടെ വിശദാംശം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉള്‍ക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളില്‍ അവ നല്‍കിയിട്ടുണ്ടോ? അനുമതി നല്‍കി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്?

8. ജി.ഒ.(ആര്‍.ടി) നമ്പര്‍ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് അനുമതി നല്‍കിയത്? ആ സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ വെളിപ്പെടുത്താമോ?

9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷയിന്മേല്‍ തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എക്സൈസ് കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നോ? എങ്കില്‍ അതിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

10. പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കില്‍ 2006ലെ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?

Tags: Breweryramesh chennithalacorruption
Share13TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies