ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധിനിക്കാന്‍ ശ്രമിച്ചുവെന്ന് കോടനാട് ഇടവക വികാരിക്കെതിരെ ആരോപണം. വികാരിയായ ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാടുള്ള മഠം സന്ദര്‍ശിച്ചു. ഇത് തങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. അവര്‍ നടത്തിയ പ്രതിഷേധം സഭയെ അധിക്ഷേപിക്കാനുള്ള ഒരു ശ്രമമാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമമാണെന്നും അവര്‍ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയവരില്‍ നിന്നും രഹസ്യ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിക്കോളാസ് മണിപ്പറമ്പിലിന്റെ സന്ദര്‍ശനം. ഇതിന് മുമ്പ് ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ ഫാദര്‍ തന്റെ മൊഴി മാറ്റിപ്പറയുകയുമുണ്ടായി.
തന്റെ ഇടവകയിലെ കന്യാസ്ത്രീകളെ കാണാന്‍ വേണ്ടിയാണ് മഠത്തില്‍ വന്നതെന്നും താന്‍ മൊഴി മാറ്റിപ്പറഞ്ഞില്ല എന്നുമാണ് ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ ആരോപണത്തെപ്പറ്റി പ്രതികരിച്ചത്.
Discussion about this post