ഹൈദരാബാദ്:തെരഞ്ഞെടുപ്പ് അഠുത്തിിക്കെ നടന്‍ പി. ബാബു മോഹന്‍ ബിജെപിയില്‍ ചേര്‍ന്നത് തെലങ്കാന രാഷ്ട്ര സമിതിയ്ക്ക് വലിയ തിരിച്ചടിയായി. ടിആര്‍എസ് പ്രഖ്യാപിച്ച 105 അംഗ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ബാബു മോഹന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇകേ തുടര്‍ന്നാണ് ടിആര്‍എസിനെ ഞഎട്ടിത്ത നടന്റെ തീരുമാനം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ബിജെപി തെലങ്കാന ഘടകം അധ്യക്ഷന്‍ കെ. ലക്ഷമണും മറ്റു നേതാക്കളും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.
മേദക് ജില്ലയിലെ ആന്ദോളില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ല്‍ ഇവിടെ നിന്നും ആന്ധ്രപ്രദേശ് മുന്‍ മന്ത്രികൂടിയായ ബാബു മോഹന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പത്രപ്രവര്‍ത്തകന്‍ ക്രാന്തി കിരണ്‍ ആണ് ടിആര്‍എസിനുവേണ്ടി ഇവിടെ മത്സരിക്കുന്നത്. 1990ലാണ് തെലുങ്കുദേശം പാര്‍ട്ടിയിലൂടെ തെലുങ്ക് ഹാസ്യനടനായ ബാബു മോഹന്‍ രാഷ്ട്രീയത്തല്‍ എത്തുന്നത്.
Discussion about this post