പഞ്ചാബിലെ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന്റെ ബ്ലോക്ക് പ്രസിഡന്റ് മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. അട്ടാരി ബ്ലോക്ക് പ്രസിഡന്റ് ഗുരിഖ്ബാല്‍ സിംഗാണ് അറസ്റ്റിലായത്.
ഗുരിഖ്ബാല്‍ സിംഗിന്റെ പക്കല്‍ ഹെറോയിനാണുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഹോഷിയാര്‍ നഗറില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് അട്ടാരി റൂറല്‍ എസ്.പി ഹര്‍പാല്‍ സിംഗാണ് മാധ്യമങ്ങളോട് പറഞ്ഞത്.
മയക്ക് മരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവാക്കളുടെ ഇടയില്‍ ബോധവത്കരണം നടത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ കീഴില്‍ രൂപീകരിച്ച സംഘടനയാണ് മയക്കുമരുന്നു വിരുദ്ധ വിഭാഗം.
ഹെറോയിനാണ് പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്ന്. ഇതിന് തൊട്ട് പിന്നാലെ കറുപ്പാണ് – 33 ശതമാനം. 14 ശതമാനം ഉപയോഗിക്കപ്പെടുന്നത് മറ്റ് മയക്ക് മരുന്നുകളാണ്. മയക്കുമരുന്നിന് അടിമയായവരില്‍ 99 ശതമാനം പേരും പുരുഷന്മാരാണ്. അതില്‍ തന്നെ 76 ശതമാനം പേരും 18-35 വയസ്സ് പ്രായമുള്ളവരാണ്.
Discussion about this post