ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നിന്നും ആക്രമണ ഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിനു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വീട്ടില്‍ വന്നു കണ്ട ടിപി ചന്ദ്രശേഖരന് പറഞ്ഞതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് .
” ഞാന്‍ അന്ന് കേന്ദ്രഅഭ്യന്തര സഹമന്ത്രിയാണ് , ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചന്ദ്രശേഖരന് വീട്ടില്‍ വന്നത് . വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്നെ ചിലര്‍ തന്നെ പിന്തുടരുന്നതായി അദേഹം മനസിലാക്കി , ഞാനുണ്ട് കൂടെയെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത് കേള്‍ക്കാതെ പോയി “ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ .
Discussion about this post