പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,400 കോടിയുടെ വായ്പ എടുത്തതിനു ശേഷം വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി . കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി .
ഫ്ലാറ്റുകള്‍ , ആഭരണങ്ങള്‍ , ബ്രിട്ടന്‍ , അമേരിക്ക , ഇന്ത്യ എന്നിവിടങ്ങളിലെ ബാങ്കുകളിലുള്ള സ്വത്തുകള്‍ കണ്ടുകെട്ടിയവയില്‍പ്പെടുന്നു .
കഴിഞ്ഞ മാര്‍ച്ചില്‍ മോദിയുടെ 36 കോടി എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു . കൂടാതെ ഹോങ്കോങ്ങില്‍ നിന്നും കൊണ്ട് വന്ന 22.69 കോടിയുടെ വജ്രാഭരണങ്ങള്‍ മുംബൈയിലുള്ള 19.5 കോടിയുടെ ഫ്ലാറ്റ് , വിദേശത്തെ അഞ്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നുമായി 216 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു .
Discussion about this post