കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്ര്ീധരന് പിള്ള. കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ സിപിഎം അടിച്ചമിര്ത്തുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിഎസ് ശ്രീധരന് പിള്ള. ശബരിമലയെ തകര്‍ക്കാനും വിശ്വാസികളെ അടിച്ചമര്‍ത്താനും ആണ് സിപിഎം ശ്രമിക്കുന്നത്. വിശ്വാസികള്‍ക്കൊപ്പം ബിജെപി അണിനിരക്കും. ഇത് സര്‍ക്കാര്‍ ഇരന്നുവാങ്ങിയ വിധിയെന്നും അഡ്വ പി എസ് ശ്രീധരന് പിളള പറഞ്ഞു.
കേസിന്റെ തുടക്കം എവിടെ നിന്നെന്ന് അന്വേഷണ വിധേയമാക്കണം. യുവമോര്‍ച്ച മഹിളാ മോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ വിശ്വാസികളുടെ സമരത്തിന് പിന്തുണ നല്‍കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Discussion about this post