വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് മന്ത്രി കെ ബാബു. ഉറച്ച തീരുമാനമില്ലെങ്കില്‍ പദ്ധതി നടപ്പാകുമോ എന്ന കാര്യത്തില്‍ സംശയം ഉള്ളതായി മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിന് അതാതമായ തീരുമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ്ണ ട്രോളിങ് നിരോധനം കേരളത്തില്‍ നടപ്പാക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു. 12 നോട്ടിക്കല്‍ മൈല്‍ എന്ന നിര്‍ദ്ദേശം അംഗീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post