മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് സ്ഥാനം ഒഴിയുമെന്ന് സൂചന. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഗീതാ ഗോപിനാഥ് ഒരേ സമയം ഐഎംഎഫിന്റെ മുഖ്യ സാമ്പത്തികവിദഗ്ധയും രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായി എങ്ങനെ തുടരുമെന്ന ചോദ്യം ഇതിനകം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഗീതാ ഗോപിനാഥ് തന്നെ ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനമൊഴിയാന്‍ സ്വയമേവ തയ്യാറായില്ലെങ്കില്‍ വിഷയത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാകും. ഗീതഗോപിനാഥ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഡിസംബറിലാണെങ്കിലും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കണ്ണൂര്‍ സ്വദേശിയായ ഗീതയെ രണ്ടു ദിവസം മുമ്പാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചത്.
Discussion about this post